പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാറും 6ന്
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാറും 6ന്
ഇടുക്കി: പുളിയന്മല ക്രൈസ്റ്റ് കോളേജും തൊടുപുഴ സ്മിത മെമ്മോറിയല്‍ ആശുപത്രിയും റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും ചേര്‍ന്ന് 6ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പും കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കുന്നു. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് മെഡിക്കല്‍ ക്യാമ്പും നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ബോധവല്‍ക്കരണ സെമിനാറും ഉദ്ഘാടനം ചെയ്യും. ജീവിതശൈലി രോഗങ്ങള്‍ കൊണ്ടും ഭീമമായ ചികിത്സാ ചെലവുകള്‍ കൊണ്ടും ബുദ്ധിമുട്ടുന്ന ഹൈറേഞ്ചിലെ സാധാരണ ജനങ്ങള്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയോടൊപ്പം വിദഗ്ധരായ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ക്യാമ്പില്‍ സേവനം നടത്തും. ജനറല്‍ മെഡിസിന്‍, ഓങ്കോളജി വിഭാഗം എന്നിവയുടെ സേവനം ലഭ്യമായിരിക്കും. പരിശോധനകള്‍ക്ക് പുറമെ ചികിത്സകളും മരുന്നുകളും സൗജന്യമായി നല്‍കും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജുകുട്ടി അധ്യക്ഷനാകും. ഡയറക്ടര്‍ ഫാ. അനൂപ്, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ഡോ. വിനോദ് കുമാര്‍, പിഡിജി അഡ്വ. ബേബി ജോസഫ് എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജുകുട്ടി, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ഡോ. വിനോദ് കുമാര്‍, കിസാന്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് മോന്‍സി ബേബി , കോളേജ് പി ആര്‍ ഓ ജൂബിന്‍ ജോസഫ്, റോട്ടറി ക്ലബ് ഭാരവാഹികളായ അജോ എബ്രഹാം, ബൈജു എബ്രഹാം , പി എം ജോസഫ്, സിബിച്ചന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

