ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെന്റര്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ തുടങ്ങി
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെന്റര്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ തുടങ്ങി

ഇടുക്കി: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ കട്ടപ്പന സെന്റര്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ആരംഭിച്ചു. സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ എം ടി തോമസ് ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷന്‍ 16ന് സമാപിക്കും. പാസ്റ്റര്‍ സാജു ചാത്തന്നൂര്‍, പാസ്റ്റര്‍ ലാവര്‍ വി.മാത്യു, റവ.ഡോ.തോമസ് അമ്പുകയത്ത്, പാസ്റ്റര്‍ തോമസ് ഫിലിപ്പ് തുടങ്ങിയവര്‍ വിവിധ സംസാരിക്കും. വെള്ളിയാഴ്ച നടക്കുന്ന റിവൈവല്‍ ഫെലോഷിപ്പില്‍ സി. ജയ്‌മോള്‍ രാജു സന്ദേശം നല്‍കും. ശനിയാഴ്ച സ്‌നാന ശുശ്രൂഷയും തുടര്‍ന്ന് നടക്കുന്ന സണ്‍ഡേ സ്‌കൂള്‍ സംയുക്ത സമ്മേളനത്തില്‍ ബ്രദര്‍ ഫിന്നി പി.മാത്യു സന്ദേശം നല്‍കും. ഞായറാഴ്ച സംയുക്ത ആരാധനയും സമാപന സമ്മേളനവും നടക്കും. എല്ലാദിവസവും നിരണം ഹീലിങ് മെലഡീസ് നയിക്കുന്ന ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. ജനറല്‍ കണ്‍വീനര്‍ പാസ്റ്റര്‍ എം.റ്റി. തോമസ്, സെക്രട്ടറി പാസ്റ്റര്‍ റ്റോം തോമസ്, പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ റെജി ഗോഡ്ലി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






