മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള ഡോ.എപിജെ അബ്ദുള്‍കലാം ജനമിത്രാ പുരസ്‌കാരം ഡീന്‍ കുര്യാക്കോസ് എംപിക്ക് 

മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള ഡോ.എപിജെ അബ്ദുള്‍കലാം ജനമിത്രാ പുരസ്‌കാരം ഡീന്‍ കുര്യാക്കോസ് എംപിക്ക് 

Feb 14, 2025 - 17:24
 0
മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള ഡോ.എപിജെ അബ്ദുള്‍കലാം ജനമിത്രാ പുരസ്‌കാരം ഡീന്‍ കുര്യാക്കോസ് എംപിക്ക് 
This is the title of the web page

ഇടുക്കി: സംസ്ഥാനത്തെ മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള ഡോ. എപിജെ അബ്ദുള്‍കലാം ജനമിത്രാ പുരസ്‌കാരം  ഡീന്‍ കുര്യാക്കോസ് എം.പിക്ക്. തിരുവന്തപുരത്ത് നടന്ന ചടങ്ങ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യ  വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും ജനകീയ വിഷയങ്ങളിലെ കൃത്യമായ ഇടപെടലുകളുമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ദേശീയപാത വികസനം, വിദ്യാഭ്യാസ, ആരോഗ്യ, മേഖലകള്‍ക്കും, ആദിവാസി മേഖലകള്‍ ഉള്‍പ്പടെ പ്രാദേശിക വികസനത്തിനും ഊന്നല്‍ നല്‍കി. മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പദ്ധതികള്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപയോഗപ്പെടുത്തി. 17-ാം ലോക്‌സഭയുടെ കാലയളവില്‍ 90 ബിഎസ്എന്‍എല്‍ ടവറുകളാണ് വിദൂര ആദിവാസി മേഖലകളില്‍ അനുവദിപ്പിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പി.എം.ജി.എസ്.വൈ റോഡുകളും പാലങ്ങളും ലഭ്യമാക്കിയതുള്‍പ്പടെ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഐ ബി സതീഷ് എംഎല്‍എ അധ്യക്ഷനായി. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പി ഉബൈദുള്ള എംഎല്‍എ, ഡോ. എപിജെ അബ്ദുള്‍ കലാം സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍, തിരുമല ആനന്ദാശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ, ഡോണ്‍ ബോസ്‌കോ സോഷ്യല്‍ ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഫാ. സജി ഇളമ്പശ്ശേരില്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, ദുനുംസ് പേഴുംമൂട്, എംഎന്‍ ഗിരി, പി ആര്‍ഓ അനുജ എസ്, ഷമീജ് കാളികാവ്, അജിത് വട്ടപ്പാറ എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ടെന്നും വിവിധ ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ  മണ്ഡലത്തിന്റെ വികസനത്തിന് കാര്യക്ഷമമായി ഇടപെടാന്‍ കഴിഞ്ഞതിന് കിട്ടിയ അംഗീകാരമാണിതെന്നും എംപി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow