സ്വകാര്യ സ്‌കൂളിലെ പ്രധാനധ്യാപികയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ച തങ്കമണി സ്വദേശി പിടിയില്‍
സ്വകാര്യ സ്‌കൂളിലെ പ്രധാനധ്യാപികയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ച തങ്കമണി സ്വദേശി പിടിയില്‍

ഇടുക്കി: സ്വകാര്യ സ്‌കൂളിലെ പ്രധാനധ്യാപികയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും അതിജീവിതയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വീഡിയോ നിര്‍മിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തയാളെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു. കാല്‍വരിമൗണ്ട് എട്ടാംമൈല്‍ കരിക്കത്തില്‍ അര്‍ജുന്‍ കെ എസ് ആണ് അറസ്റ്റിലായത്. ഇയാളെ തൊടുപുഴ കുമാരമംഗലത്തെ വാടകവീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എബി എം പി, എസ്സിപിഒമാരായ സുനില്‍ കുമാര്‍, ജിതിന്‍ എബ്രഹാം, സിജു ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?






