ഇരട്ടയാറിലെ വീട്ടില്‍ മോഷണം: 4 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയില്‍
ഇരട്ടയാറിലെ വീട്ടില്‍ മോഷണം: 4 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയില്‍

ഇടുക്കി: ഇരട്ടയാറിലെ വീട്ടില്‍ നിന്ന് 4 പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ഭാര്യയേയും ഭര്‍ത്താവിനേയും കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടയാര്‍ പഞ്ചായത്ത് പടിയില്‍ താമസിക്കുന്ന പ്രൊവിഡന്‍സ് ഡോ. ജോ തോമസിന്റെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5ഓടെയാണ് മോഷണം നടന്നത്. കഴിഞ്ഞ രണ്ടുമാസത്തിലധികമായി ഇദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ച് ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശി മഥന്‍ ലാലും ഭാര്യയുമാണ് അറസ്റ്റിലായത്. പുലര്‍ച്ചെ ജോ തോമസിന്റെ ഭാര്യ മേരി ജോ പള്ളിയില്‍ പോയ സമയത്ത് മഥന്‍ലാല്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറുകയും കട്ടിലില്‍ കിടക്കുകയായിരുന്നു ജോ തോമസിന്റെ മാതാവ് അന്നമ്മയുടെ കഴുത്തില്‍ കിടന്ന 4 പവന്‍ തൂക്കം വരുന്ന മാല തന്ത്രപൂര്‍വ്വം മോഷ്ടിക്കുകയായിരുന്നു. ഈ സമയം ഡോ: ജോ തോമസ് വീട്ടില്‍ ഉണ്ടായിരുന്നു. സംശയം തോന്നിയ മാതാവ് ഇദ്ദേഹത്തെ വിളിക്കുകയും തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിക്കുകയും ചെയ്തതോടെയാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പഞ്ചായത്തംഗം ജിന്‍സണ്‍ വര്‍ക്കിയുമായി ബന്ധപ്പെടുകയും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കട്ടപ്പന പൊലീസില്‍ വിവരം അറിയിക്കുകയും ആയിരുന്നു. മാല മോഷ്ടിച്ച ഇരുവരും പുലര്‍ച്ച തന്നെ വീട്ടില്‍ നിന്ന് മതില്‍ ചാടി കടന്നുപോകുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം പുളിയന്മല റോഡില്‍ നിന്ന് ഇരുവരെ പിടികൂടുകയായിരുന്നു. വീട്ടുടമയുടെ പരാതിയില്‍ മഥന്‍ ലാലിനെതിരെ കട്ടപ്പന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
What's Your Reaction?






