ജില്ലയിലെ കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ ശാശ്വത പരിഹാരം: മന്ത്രി റോഷി അഗസ്റ്റിന്‍ 

ജില്ലയിലെ കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ ശാശ്വത പരിഹാരം: മന്ത്രി റോഷി അഗസ്റ്റിന്‍ 

Oct 22, 2024 - 18:40
 0
ജില്ലയിലെ കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ ശാശ്വത പരിഹാരം: മന്ത്രി റോഷി അഗസ്റ്റിന്‍ 
This is the title of the web page

ഇടുക്കി: ജില്ലയിലെ കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ ശാശ്വത പരിഹാരം കാണുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി ജലാശത്തില്‍ നിന്നുള്ള ജലം ഉപയോഗപ്പെടുത്തിയാണ് പ്രശ്‌നപരിഹാരം സാധ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. നീരറിവ് - മൊബൈല്‍ ആപ്പ് ഉപയോഗപ്പെടുത്തി ഭൂജലസ്രോതസുകളുടെ സമ്പൂര്‍ണ വിവരശേഖരണ പരിപാടിയായ വെല്‍ സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം തോപ്രാംകുടിയില്‍ റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് ഭൂജല സ്രോതസുകളുടെ തോതിലും,ഘടനയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യതിയാനത്തെ മനസിലാക്കി ആവശ്യമായ ഇടപെടല്‍ നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്   അധ്യക്ഷയായി. ദൂജലവകുപ്പ് ഡയറക്ടര്‍ ഡി.ധര്‍മ്മലശ്രീ ഐഎഎസ് പദ്ധതി വിശദീകരണം നടത്തി. വീഡിയോ പ്രകാശനംഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസും, സമൂഹമാധ്യമ ഹാന്‍ന്റിലുകളുടെ പ്രകാശനം കെഎസ്ആര്‍ഇസി കമ്മീഷണര്‍ അരുണ്‍ എസ് നായര്‍ ഐഎഎസും നിര്‍വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സിബിച്ചന്‍ തോമസ്, ഷൈനി സജി തുടങ്ങിയവരും, സംസ്ഥാന ഭൂജല അതോറിറ്റി മെമ്പര്‍ കെ എന്‍ മുരളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണിയോ എബ്രഹാം, ഭൂജല അതോറിറ്റി നോഡല്‍ ഓഫീസര്‍ ബിന്ദു ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow