വിഎഫ്പിസികെ ഇരട്ടയാർ സ്വാശ്രയ കർഷക സമിതി വാർഷിക പൊതുയോഗം ചേർന്നു
വിഎഫ്പിസികെ ഇരട്ടയാർ സ്വാശ്രയ കർഷക സമിതി വാർഷിക പൊതുയോഗം ചേർന്നു

ഇടുക്കി: ഇരട്ടയാര്‍ സ്വാശ്രയ കര്‍ഷക സമിതിയുടെ വാര്‍ഷിക പൊതുയോഗം നടന്നു. ശാന്തിഗ്രാം എസ്‌കെഎസ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചന്‍ വെള്ളക്കട ബോണസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് സന്തോഷ് രാമന്‍കുട്ടി അധ്യക്ഷനായി. ഡെപ്യൂട്ടി മാനേജര്‍ ജോമോന്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷകസമിതി വൈസ് പ്രസിഡന്റ് ഷാജി ജോസഫ്, അസിസ്റ്റന്റ് മാനേജര്‍ ആശ ജോണ്‍, വി ഡി ഉത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






