ചേറ്റുകുഴി നവജീവന്‍ ക്ലബ് സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ ചാവികാനം ബ്രദേഴ്‌സ് ജേതാക്കള്‍

ചേറ്റുകുഴി നവജീവന്‍ ക്ലബ് സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ ചാവികാനം ബ്രദേഴ്‌സ് ജേതാക്കള്‍

May 13, 2025 - 10:37
 0
ചേറ്റുകുഴി നവജീവന്‍ ക്ലബ് സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ ചാവികാനം ബ്രദേഴ്‌സ് ജേതാക്കള്‍
This is the title of the web page

ഇടുക്കി: ചേറ്റുകുഴി നവജീവന്‍ പബ്ലിക് ലൈബ്രറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ ചാവികാനം ബ്രദേഴ്‌സ് വിജയികളായി. കൊച്ചിന്‍ സിക്‌സ് രണ്ടാം സ്ഥാനവും നേടി. എട്ടുദിവസമായി നടന്നുവരുന്ന മത്സരങ്ങളില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്തു. സമാപന സമ്മേളനം വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാര്‍ക്ക് 75,001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,001 രൂപയും ട്രോഫിയും നല്‍കി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ തിലകന്‍, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിത്ത് കുമാര്‍, നവജീവന്‍ ലൈബ്രറി സെക്രട്ടറി ദീപു ചാലില്‍, ബീന ജോണ്‍സണ്‍, രാജി സന്തോഷ്‌കുമാര്‍, ജോസ് മാടപ്പള്ളി, സിബി എബ്രഹാം, ജി പി രാജന്‍, സി എം ബാലകൃഷ്ണന്‍, മിനി പ്രിന്‍സ്, അബ്ദുല്‍ ഗഫൂര്‍, റോമി വെള്ളാമേല്‍, മോന്‍സി മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow