അയ്യപ്പന്‍കോവില്‍  യുവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

അയ്യപ്പന്‍കോവില്‍  യുവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

Sep 22, 2024 - 17:50
 0
അയ്യപ്പന്‍കോവില്‍  യുവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
This is the title of the web page
ഇടുക്കി: അയ്യപ്പന്‍കോവില്‍  യുവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍  സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നു. സംസ്ഥാനത്തിന്റ  വിവിധ ഭാഗങ്ങളില്‍ നിന്നായി 22 ഓളം ടീമുകളള്‍ മത്സരത്തില്‍ പങ്കെടുത്തു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. രണ്ടുദിവസങ്ങളായി നടന്ന മത്സരത്തില്‍ ബൊക്കാ ജൂനിയേഴ്‌സ് മുണ്ടക്കയം ഒന്നാം സ്ഥാനം നേടി. പാറത്തോട് സുല്‍ത്താന്‍ എഫ് .സി രണ്ടാം സ്ഥാനംനേടി. വിജയികള്‍ക്കുള്ള ട്രോഫികള്‍  പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സനും പഞ്ചായത്തംഗം സോണിയ ജറിയും ചേര്‍ന്ന് നല്‍കി. ഒന്നാം സ്ഥാനം നേടിയ ടീമിന് 10000 രൂപയും അഞ്ചടി ഉയരമുള്ള എവര്‍ റോളിങ് ട്രോഫിയും, രണ്ടാം സ്ഥാനം നേടിയവര്‍ക്ക്ാ 5000 രൂപയും മൂന്നടി  ഉയരമുള്ള എവര്‍ റോളിങ് ട്രോഫിയുമാണ് നല്‍കിയത്. പരിപാടിയില്‍ പഞ്ചായത്തംഗങ്ങളായ സോണിയ ജെറി, ജോമോന്‍ വെട്ടിക്കാലായില്‍, ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്ത വിദ്യാപ്രതാപന്‍, ക്ലബ് സെക്രട്ടറി അഖില്‍ ടിആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow