കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ സംഗമം നടത്തി
കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ സംഗമം നടത്തി

ഇടുക്കി: ബിജെപി നേതാവിനെ സംരക്ഷിക്കുന്ന സിപിഐഎം നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ഗാന്ധി സ്‌ക്വയറില്‍ എഐസിസി അംഗം അഡ്വ: ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു. രാഹുല്‍ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കാനായി കാത്തിരിക്കുന്ന സംഘപരിവാറിന്റെ ഭീകരമുഖമാണ് ബിജെപി നേതാവിന്റെ വാക്കുകളിലൂടെ വെളിവാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച നാഥുറാം ഗോഡ്സെയുടെ മാനസിക നിലയില്‍നിന്ന് ഇതുവരെ കര കയറിയിട്ടില്ലാത്ത സംഘപരിവാറിന്റെ ശബ്ദമാണ് ബിജെപി വക്താവിന്റെ വാക്കുകളെന്നും, കൊലവിളി നടത്തിയ ബിജെപിക്കാരനെതിരെ കേസെടുക്കാതെ കൊലവിളിക്ക് അനുവാദവും അംഗീകാരവും നല്‍കി ബിജെപിയുടെ വിനീത ദാസനായി മാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി, കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, നേതാക്കളായ സിബി പാറപ്പായി, കെ എ മാത്യു, ഷാജി വെള്ളംമാക്കല്‍, ജിതിന്‍ ഉപ്പുമാക്കല്‍, ജോസ് ആനക്കല്ലില്‍, പ്രശാന്ത് രാജു, സി എം തങ്കച്ചന്‍, ബിജു പൊന്നോലി, റുബി വേഴമ്പത്തോട്ടം,ലീലാമ്മ ബേബി, പി എസ് മേരിദാസന്‍, ബിനോയി വെണ്ണിക്കുളം, രാജന്‍ കാലാച്ചിറ, പൊന്നപ്പന്‍ അഞ്ചപ്ര,തങ്കച്ചന്‍ പാണാട്ട്, അലന്‍ സി മനോജ്, കെ ഡി രാധാകൃഷ്ണന്‍, ജോണി വാടക്കേക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






