ബിജെപി കട്ടപ്പനയില്‍ അടിയന്തരാവസ്ഥ വാര്‍ഷികാനുസ്മരണം നടത്തി
ബിജെപി കട്ടപ്പനയില്‍ അടിയന്തരാവസ്ഥ വാര്‍ഷികാനുസ്മരണം നടത്തി
ഇടുക്കി: ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി അടിയന്തരാവസ്ഥയുടെ 51-ാമത് വാര്‍ഷികാനുസ്മരണം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നാണെന്നും അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും അന്ന് വ്യാപകമായി ഹനിക്കപ്പെട്ടിരുന്നുവെന്നും, ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചരിത്ര സംഭവങ്ങളില്‍നിന്ന് പുതുതലമുറ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ കുമാര്‍, രതീഷ് വരകുമല, സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജന്‍, നേതാക്കളായ രക്നമ്മ ഗോപിനാഥ്, കെ എന്‍ ഷാജി, ഷാജി നെല്ലിപ്പറമ്പന്‍, അഡ്വ. സ്റ്റീഫന്‍ ഐസക്, അഡ്വ. സുജിത്ത് ശശി, ജയകൃഷ്ണന്‍, കെ ഡി അനീഷ്, കെ പി അനീഷ്, പി എന്‍ പ്രസാദ്, മോഹന്‍ദാസ്, ദീപ, ഗൗതം കൃഷ്ണ ജെ, പി എസ് ശ്രീഹരി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?