മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജകുമാരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജകുമാരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ

Sep 25, 2024 - 18:01
 0
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജകുമാരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ
This is the title of the web page

ഇടുക്കി: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി  രാജിവയ്ക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍ വല്‍ക്കരണം അവസാനിപ്പിക്കുക,തൃശൂര്‍പൂരം കലക്കിയ ഗൂഢാലോചനയ്ക്ക് എതിരെ നടപടി സ്വീകരിക്കുക തുടങ്ങി ആവിശ്യങ്ങള്‍ ഉന്നയിച്ച് ഉടുമ്പന്‍ചോല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജകുമാരിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. യുഡിഎഫ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു. ഈ രാജ്യത്തെ ജനങ്ങളെ ഒറ്റുകൊടുത്തുകൊണ്ട് ഭരണം നടത്തുന്ന ഒരു മാഫിയ സംഘത്തിന്റെ തലവനാണ് പിണറായി വിജയനെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. കെപിസിസിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് രാജകുമാരിയിലും പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പ്രസിഡന്റ് എം പി ജോസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ കെപിസിസി മീഡയ വക്താവ് അഡ്വ.സേനാപതി വേണു മുഖ്യപ്രഭാഷണം നടത്തി,ഡിസിസി വൈസ് പ്രസിഡന്റ് കെ എസ് അരുണ്‍, നിയോജകമണ്ഡലം ചെയര്‍മാന്‍ ബെന്നി തുണ്ടത്തില്‍,ഡി സി സി അംഗം ഷാജി കൊച്ചുകരോട്ട്, മണ്ഡലം പ്രസിഡന്റുമാരായ ജോഷി കന്യാകുഴി, ആര്‍ വരദരാജന്‍, ബെന്നി കുര്യന്‍, ബിജു ഇടക്കാര്‍, റോയി ചാത്തനാട്ട്, ബ്ലോക്ക് സെക്രട്ടറി സാജോ പന്തതല,ഗീതാ വരദരാജന്‍, ജനപ്രതിനിധികള്‍ ബ്ലോക്ക് ഭാരവാഹികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow