മലയോര ഹൈവേ നിര്‍മാണം വൈകുന്നു: ചപ്പാത്തിലെ പെട്രോള്‍ പമ്പിലേക്ക് ബിജെപി മാര്‍ച്ച് നടത്തി
മലയോര ഹൈവേ നിര്‍മാണം വൈകുന്നു: ചപ്പാത്തിലെ പെട്രോള്‍ പമ്പിലേക്ക് ബിജെപി മാര്‍ച്ച് നടത്തി
ഇടുക്കി: ബിജെപി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കമ്മിറ്റി ചപ്പാത്ത് പെട്രോള്‍ പമ്പിലേക്ക് മാര്‍ച്ച് നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി ബിനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മലയോര ഹൈവേ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ചപ്പാത്തില്‍ പെട്രോള്‍ പമ്പിന് മുന്‍വശത്ത് രണ്ട് സെന്റ് സ്ഥലം സ്വകാര്യ പമ്പ് ഉടമ വിട്ടു നല്‍കാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്. കോടതിയുടെ ഉത്തരവുണ്ടായിട്ടും പഞ്ചായത്തും ഉടമയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി സ്ഥലം പിടിച്ചെടുക്കാന്‍ വൈകുന്നത്. മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചിരിക്കുന്നതെന്ന് ആരോപിച്ചാണ് ബിജെപി പമ്പിലേക്ക് മാര്‍ച്ച് നടത്തിയത്. ചപ്പാത്ത് ടൗണില്‍ നിന്ന് ആരംഭിച്ച പ്രകടനം പമ്പിനു മുന്‍വശത്ത് പൊലീസ് തടഞ്ഞു. ബിജെപി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ എസ് ബിനു അധ്യക്ഷനായി. സജിന്‍ ഉണ്ണികൃഷ്ണന്‍, മണികണ്ഠന്‍, കെ എസ് ഷാജി, നിരവധി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

