പൊന്മുടിയില്‍ 'സ്വച്ഛത ഹി സേവ' ക്യാമ്പയിന്‍ ആരംഭിച്ചു
പൊന്മുടിയില്‍ 'സ്വച്ഛത ഹി സേവ' ക്യാമ്പയിന്‍ ആരംഭിച്ചു
ഇടുക്കി: 'പ്രകൃതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമായി സംരക്ഷിക്കാന്‍ വേറിട്ട ബോധവല്‍ക്കരണവുമായി ഇടുക്കി രാജാക്കാട്. 'സ്വച്ഛത ഹി സേവ' ക്യാമ്പയിന്റെയും ലോക ടൂറിസം ദിനത്തിന്റെയും ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, രാജാക്കാട് പഞ്ചായത്ത്, 33 എന്‍സിസി നെടുങ്കണ്ടം ബെറ്റാലിയന്‍ എന്നിവ ചേര്‍ന്ന് പൊന്മുടി ഡാം പാര്‍ക്കില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങളും സന്ദേശ പ്രചാരണവും നടത്തി. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടനംചെയ്തു. പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന സന്ദേശങ്ങളടങ്ങിയ ഇലകളും തുണിസഞ്ചികളും വിതരണം ചെയ്തായിരുന്നു സഞ്ചാരികളെ ശുചിത്വ ബോധവല്‍ക്കരണത്തിന്റെ ഭാഗമാക്കിയത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുക, ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുക എന്നീ സന്ദേശങ്ങള്‍ മുന്‍നിര്‍ത്തി സഞ്ചാരികള്‍ക്ക് തുണിസഞ്ചികളും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് അധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ബൈജു സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷൈനി ആര്‍ ശുചിത്വ സന്ദേശം നല്‍കി. അസിസ്റ്റന്റ് ഡയറക്ടര്‍ പ്രവീണ്‍ വാസു, ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്‌നിക് പ്രതിനിധി സിന്ധു ഗോപാലന്‍, ഗവ. ഹൈസ്‌കൂള്‍ രാജാക്കാട് ഹെഡ്മിസ്ട്രസ് മിനി ബേബി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീജ കെ, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഭാഗ്യരാജ് കെ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ ബേസില്‍ വിഎച്ച്എസ്എസ് സേനാപതി, രാജാക്കാട് ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍സിസി കേഡറ്റുകളും ഹരിതകര്‍മ സേനാംഗങ്ങളും ജനപ്രതിനിധികളും ചേര്‍ന്ന് പൊന്മുടി ഡാം പാര്‍ക്കും പരിസര പ്രദേശങ്ങളും പൂര്‍ണമായി ശുചീകരിച്ചു. ടൂറിസം കേന്ദ്രങ്ങളുടെ സൗന്ദര്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതില്‍ ഓരോ സന്ദര്‍ശകനും വലിയ ഉത്തരവാദിത്തമുണ്ടെന്ന സന്ദേശമുയര്‍ത്തിയാണ് പൊന്മുടിയില്‍ 'സ്വച്ഛത ഹി സേവ' ക്യാമ്പയിന്‍ സമാപിച്ചത്. 'വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാതെ, പ്രകൃതിസൗഹൃദപരമായ ടൂറിസം സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്.
What's Your Reaction?