കട്ടപ്പനയില്‍ ജെആര്‍സി കൗണ്‍സിലേഴ്‌സ് മീറ്റിങ് നടത്തി 

കട്ടപ്പനയില്‍ ജെആര്‍സി കൗണ്‍സിലേഴ്‌സ് മീറ്റിങ് നടത്തി 

Jun 25, 2026 - 17:33
 0
കട്ടപ്പനയില്‍ ജെആര്‍സി കൗണ്‍സിലേഴ്‌സ് മീറ്റിങ് നടത്തി 
This is the title of the web page

ഇടുക്കി: ജൂനിയര്‍ റെഡ്‌ക്രോസ് കൗണ്‍സിലേഴ്‌സ് മീറ്റിങ് കട്ടപ്പനയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം വലിയ വെല്ലുവിളിയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളില്‍ മാനവിക മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തബോധവും വളര്‍ത്തുന്നതില്‍ ജെആര്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളില്‍ സേവന മനോഭാവവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിനും ജൂനിയര്‍ റെഡ്‌ക്രോസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് വര്‍ഷം ജെആര്‍സി സബ്ജില്ലാ കോ-ഓര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ച സിനി വര്‍ഗീസിനെ ചടങ്ങില്‍ ആദരിച്ചു. കട്ടപ്പന ഡിഇഒ ആന്‍സണ്‍ ജോസഫ് ലഹരിവിരുദ്ധ ജ്വാല ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ജെആര്‍സിയുടെ പ്രവര്‍ത്തന മാര്‍ഗരേഖകള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജേക്കബ് അവതരിപ്പിച്ചു. പുതിയ സബ്ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായി നെടുങ്കണ്ടം ഉപജില്ലയില്‍നിന്ന് പ്രജിത എന്‍, കട്ടപ്പനയില്‍നിന്ന് അനു സെബാസ്റ്റ്യന്‍,പീരുമേട്ടില്‍നിന്ന്  ശിവകുമാര്‍ ടി, മൂന്നാറില്‍നിന്ന്  അമ്പിളി ജോസ് എന്നിവരെ തെരഞ്ഞെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow