ചെറുതോണി ടൗണില്‍ ലഹരി മാഫിയ സജീവം: ജില്ലാ ഭരണകൂടം ഇടപെടണമെന്ന് പൗരസമിതി
ചെറുതോണി ടൗണില്‍ ലഹരി മാഫിയ സജീവം: ജില്ലാ ഭരണകൂടം ഇടപെടണമെന്ന് പൗരസമിതി
ഇടുക്കി: ജില്ലാ ആസ്ഥാനത്ത് മദ്യം മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് പൗരസമിതി. ചെറുതോണി ടൗണ്‍ കേന്ദ്രീകരിച്ച് രാസ ലഹരി ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും തുടര്‍ന്നുള്ള അക്രമ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചു വരുന്നതായും സമീപകാലത്ത് നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും പൊലീസ് ഉള്‍പ്പെടെയുള്ള അധികൃതരുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു. ജില്ലാ ആസ്ഥാനത്തോടുചേര്‍ന്ന് കാടുകയറി കിടക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ സ്ഥലത്താണ് രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മദ്യം മയക്കുമരുന്ന് വസ്തുക്കളുടെ വിപണനം ഉള്‍പ്പെടെ വ്യാപകമായി നടക്കുമ്പോഴും ശക്തമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. വിഷയം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്കുള്‍പ്പെടെയുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയതായും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജോസ് കുഴികണ്ടം, സാജന്‍ കുന്നേല്‍ ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍, സതീഷ് വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?