തങ്കമണി സെന്റ് തോമസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ ഫ്‌ളാഷ് മോബ് നടത്തി
തങ്കമണി സെന്റ് തോമസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ ഫ്‌ളാഷ് മോബ് നടത്തി
ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും തങ്കമണി പൊലീസും എക്‌സൈസും ചേര്‍ന്ന് ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. തങ്കമണി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ പോരാടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനും ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അധികാരികളെ അറിയിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശം ഉള്‍ക്കൊള്ളുന്ന ഫ്‌ളാഷ് മോബും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം തങ്കമണി എസ്‌ഐ ബിജു ബേബി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സാബു കുര്യന്‍ അധ്യക്ഷനാ.ി. ഹെഡ്മാസ്റ്റര്‍ മധു കെ ജയിംസ്, സ്റ്റാഫ് സെക്രട്ടറി ജോബിന്‍ കളത്തിക്കാട്ടില്‍, കായിക അധ്യാപകന്‍ ഫ്രാങ്ക്‌ളിന്‍ വി ഷാജി, എസ്‌ഐ സേവ്യര്‍ പി ഡി, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബിനു ജോസഫ്, ഓഫീസര്‍മാരായ സുജിത്ത് എസ്, ബേസില്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?