ഇടുക്കി കഞ്ഞിക്കുഴിയില്‍ ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്തു
ഇടുക്കി കഞ്ഞിക്കുഴിയില്‍ ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്തു
ഇടുക്കി: കഞ്ഞിക്കുഴിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ മെറിറ്റ് അവാര്‍ഡ് വിതരണം നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും കലാ-കായിക മേളയില്‍ മികവ് തെളിയിച്ചവരെയും അനുമോദിച്ചു. യൂത്ത് കോണ്‍ഗ്രാസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സോയിമോന്‍ സണ്ണി അധ്യക്ഷനായി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത്കുമാര്‍ കെ കെ, സോണ ട്രീസ ജോബി, ഡിസിസി സെക്രട്ടറിമാരയ ആഗസ്തി അഴകത്ത്, ജോസ് ഊരക്കോട്ട്, അപ്പച്ചന്‍ ഏറത്ത്, ടോമി താണോലി, അജു റോബര്‍ട്ട്, ഷാജി വാഴക്കാല, ജാന്‍സി സ്റ്റീഫന്‍, ശിവന്‍ കോഴിക്കാമാലില്‍, അനിത സുനില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?