അയ്യപ്പന്‍കോവില്‍ ശാസ്താംകണ്ടത്തെ തോട്ടത്തില്‍നിന്ന് പച്ചഏലക്ക മോഷണംപോയി
അയ്യപ്പന്‍കോവില്‍ ശാസ്താംകണ്ടത്തെ തോട്ടത്തില്‍നിന്ന് പച്ചഏലക്ക മോഷണംപോയി

ഇടുക്കി: അയ്യപ്പന്‍കോവില്‍ ശാസ്താംകണ്ടത്ത് തോട്ടത്തിലെ ഏലച്ചെടികളില്‍നിന്ന് പച്ചഏലക്ക മോഷണംപോയി. മുതുപ്ലാക്കല്‍ എം ഡി മനോജിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. 4 ഏക്കര്‍ സ്ഥലത്തെ 250ലേറെ ചെടികളില്‍നിന്ന് മോഷ്ടാക്കള്‍ ഏലക്ക പറിച്ചെടുത്തു. രാവിലെ വിളവെടുപ്പിന് തൊഴിലാളികള്‍ എത്തിയപ്പോള്‍ ചെടികളിലെ ശരങ്ങളില്‍ ഏലക്ക ഉണ്ടായിരുന്നില്ല. മോഷ്ടാക്കള്‍ ശരം മുറിക്കാതെ കായ അടര്‍ത്തിയെടുത്ത് കൊണ്ടുപോയി. കൂടാതെ, സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും മോഷണം നടന്നു. കഴിഞ്ഞവര്‍ഷവും പുരയിടത്തില്‍ മോഷണം നടന്നതായി മനോജ് പറയുന്നു. കൂടാതെ, കുളത്തിലെ മീനുകളും മോഷണംപോയിട്ടുണ്ട്. ഇദ്ദേഹം ഉപ്പുതറ പൊലീസില്‍ പരാതി നല്‍കി. ഏതാനും നാളുകളായി അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കൃഷിയിടങ്ങളില്‍നിന്ന് വിളകള്‍ മോഷണംപോകുന്നതായി നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?






