അടിമാലി മണ്ണിടിച്ചില്‍: പട്ടിണി സമരം അവസാനിപ്പിച്ചു: 5 ലക്ഷം രൂപ ഉടന്‍ കൈമാറുമെന്ന് എഫ് രാജ എംഎല്‍എ

അടിമാലി മണ്ണിടിച്ചില്‍: പട്ടിണി സമരം അവസാനിപ്പിച്ചു: 5 ലക്ഷം രൂപ ഉടന്‍ കൈമാറുമെന്ന് എഫ് രാജ എംഎല്‍എ

Jul 25, 2026 - 18:07
 0
അടിമാലി മണ്ണിടിച്ചില്‍: പട്ടിണി സമരം അവസാനിപ്പിച്ചു: 5 ലക്ഷം രൂപ ഉടന്‍ കൈമാറുമെന്ന് എഫ് രാജ എംഎല്‍എ
This is the title of the web page

ഇടുക്കി: അടിമാലി മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലക്ഷംവീട് നിവാസികള്‍ നടത്തിവരുന്ന പട്ടണി സമരം അവസാനിപ്പിച്ചു. ദേവികുളം എംഎല്‍എ എഫ് രാജയുടെ ഇടപെടലിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും നിങ്ങള്‍ക്ക് അനുവദിച്ച തുകയുടെ പകുതി തുക ഉടന്‍തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം 25നാണ് വീട് നഷ്ടപ്പെട്ട 17 കുടുംബങ്ങള്‍ സമരം ആരംഭിച്ചത്. അനുവദിച്ച തുകയുടെ പകുതി തുകയായ 5 ലക്ഷം രൂപ ഓരോ കുടുംബത്തിനും നല്‍കാമെന്ന് എംഎല്‍എ ഉറപ്പ് നല്‍കി. എന്നാല്‍ മുഴുവന്‍ തുകയും ലഭ്യമാക്കിയാലേ സമരത്തില്‍നിന്ന് പിന്മാറുകയുള്ളുവെന്ന് കുടുംബങ്ങള്‍ പറയുന്നു.തങ്ങളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന പ്രതീക്ഷയോടെയാണ് സമരക്കാര്‍ പട്ടിണി സമരം അവസാനിപ്പിച്ചത്. പട്ടിണി സമരം അവസാനിപ്പിച്ചെങ്കിലും പഞ്ചായത്തിന് മുമ്പില്‍ നടക്കുന്ന ജനകീയ സമിതിയുടെ നേതൃത്വത്തിലുള്ള സമരം തുടരും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow