ഇരട്ടയാറില്‍ ഹോട്ടലില്‍നിന്ന് തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നതായി പരാതി
ഇരട്ടയാറില്‍ ഹോട്ടലില്‍നിന്ന് തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നതായി പരാതി
ഇടുക്കി: ഇരട്ടയാറില്‍ ഹോട്ടലുടമ തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നതായി പരാതി. ബസ് സ്റ്റാന്‍ഡിനുസമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിനെതിരെയാണ് നാട്ടുകാരുടെ പരാതി. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍നിന്ന് സമീപത്തെ പുരയിടത്തിലൂടെ പൈപ്പിട്ടാണ് മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നത്. വെള്ളത്തില്‍ നെയ്യും എണ്ണയും മാലിന്യവും കെട്ടിക്കിടക്കുകയാണ്. സമീപത്തെ 3 വീടുകളിലെ കിണറുകളിലെ വെള്ളവും മലീമസമായി. കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും പരാതിയുണ്ട്. തോട്ടിലെ വെള്ളം ഒഴുകിയെത്തുന്നത് ഇരട്ടയാര്‍ ഡാമിലേക്കാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പഞ്ചായത്തിനും പലതവണ പരാതി നല്‍കിയിട്ടും നടപടിയില്ല. ഉദ്യോഗസ്ഥര്‍ പരാതി ഒതുക്കുകയാണന്നും ആക്ഷേപമുണ്ട്. ഹോട്ടലുടമക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മാലിന്യം ഒഴുക്കുന്നത് തടയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?

