ഉപ്പുതറ പൊരികണ്ണിയില്‍ വീട്ടമ്മയെ അയല്‍വാസി മര്‍ദിച്ചതായി പരാതി
ഉപ്പുതറ പൊരികണ്ണിയില്‍ വീട്ടമ്മയെ അയല്‍വാസി മര്‍ദിച്ചതായി പരാതി

ഇടുക്കി: ഉപ്പുതറ പൊരികണ്ണിയില്‍ സ്ഥലത്തിന്റെ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയെ അയല്‍വാസി മര്‍ദിച്ചതായി പരാതി. പൊരുകണ്ണി പനവിള പുത്തന്‍വീട്ടില്‍ മരിയ പുഷ്പയ്ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇവരെ ഉപ്പുതറ സിഎച്ച്‌സിയില്‍ പ്രവേശിച്ചു. മരിയ പുഷ്പയും അയല്‍വാസിയും തമ്മില്‍ നാളുകളായി അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു. വിഷയത്തില്‍ അയല്‍വാസി പലതവണ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായും വെള്ളിയാഴ്ച രാവിലെ പുല്ലു ചെത്തുന്നതിനിടെ നഗ്‌നത പ്രദര്‍ശനം നടത്തുകയും ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് മരിയ പറഞ്ഞു. ഭര്‍ത്താവ് മരിച്ച മരിയ ഏറെ നാളുകളായി തനിച്ചാണ് താമസം. സംഭവത്തില്‍ തന്നെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചതിനും നഗ്നത പ്രദര്‍ശനം നടത്തിയതിനും മര്‍ദ്ദിച്ചതിനും ഉപ്പുതറ പൊലീസില്‍ പരാതി നല്‍കുമെന്നും മരിയ പറഞ്ഞു.
What's Your Reaction?






