കോണ്‍ഗ്രസ് കക്കാട്ടുകടയില്‍ രാഷ്ട്രീയ നയവിശദീകരണ യോഗം നടത്തി
കോണ്‍ഗ്രസ് കക്കാട്ടുകടയില്‍ രാഷ്ട്രീയ നയവിശദീകരണ യോഗം നടത്തി
ഇടുക്കി: സിപിഐ എം നടത്തുന്ന അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി കക്കാട്ടുകടയില്‍ രാഷ്ട്രീയ നയവിശദീകരണ യോഗം നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനംചെയ്തു. പുതുക്കിപ്പണിയാനായി പൊളിച്ച കുഴിയോടിപ്പടി പാലത്തിന് ഫണ്ട് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇല്ലാത്ത പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ടോണി തോമസ്, ജോയി ഈഴക്കുന്നേല്‍, ജോയി തോമസ്, സെലിന്‍ തോമസ്, ഷാജി വേലംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?