വൈഗ അണക്കെട്ടില്‍ വെള്ളമില്ല: തമിഴ്‌നാട്ടിലെ കാര്‍ഷിക മേഖല പ്രതിസന്ധയില്‍
വൈഗ അണക്കെട്ടില്‍ വെള്ളമില്ല: തമിഴ്‌നാട്ടിലെ കാര്‍ഷിക മേഖല പ്രതിസന്ധയില്‍
ഇടുക്കി: തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടില്‍ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ തെക്കന്‍ ജില്ലകളിലെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയില്‍. അണക്കെട്ടില്‍ നിലവില്‍ 20 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ജലക്ഷാമം രൂക്ഷമായതോടെ തേനി, മധുര, ദിണ്ഡിക്കല്‍, ശിവഗംഗ, രാമനാഥപുരം തുടങ്ങി വൈഗ ജലസേചന പദ്ധതിയെ ആശ്രയിക്കുന്ന നിരവധി പ്രദേശങ്ങളില്‍ കൃഷി മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അണക്കെട്ട് നിറഞ്ഞ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വെള്ളം തുറന്നുവിട്ടിരുന്നെങ്കിലും ഇത്തവണ മഴ കുറവായതോടെ അണക്കെട്ടിലേക്ക് ആവശ്യത്തിന് വെള്ളം എത്തിയില്ല. അതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ കാര്‍ഷിക മേഖലയെ ബാധിച്ചിരിക്കുന്നത്. വൈഗ അണക്കെട്ടിലേക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് സ്പില്‍വേയിലൂടെ എത്തുന്ന വെള്ളവും പ്രധാന ആശ്രയമാണ്. എന്നാല്‍ മുല്ലപ്പെരിയാറിലും ജലനിരപ്പ് കുറഞ്ഞതിനാല്‍ ആവശ്യമായ അളവില്‍ വെള്ളം ലഭിക്കാത്തതും നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. ജലലഭ്യത ഉറപ്പില്ലാത്തതിനാല്‍ നിരവധി കര്‍ഷകര്‍ ഇത്തവണ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിയിട്ടുണ്ട്.
What's Your Reaction?