വൈദ്യുതി മുടക്കം: ഡിവൈഎഫ്‌ഐ കട്ടപ്പന കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

വൈദ്യുതി മുടക്കം: ഡിവൈഎഫ്‌ഐ കട്ടപ്പന കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

Jul 17, 2026 - 13:41
 0
വൈദ്യുതി മുടക്കം: ഡിവൈഎഫ്‌ഐ കട്ടപ്പന കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
This is the title of the web page

ഇടുക്കി: കെഎസ്ഇബിയുടെ അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനെതിരെ ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി, ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനംചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തുടര്‍ച്ചയായി വൈദ്യുതി മുടക്കി വ്യാപാര, വ്യവസായ മേഖലകളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ബേക്കറികള്‍, ഹോട്ടലുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ അടച്ചിടേണ്ട ഗതികേടിലാണ്. രാത്രികാലങ്ങളിലെ വൈദ്യുതി മുടക്കം വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിക്കുന്നു. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി വകുപ്പിനെതിരെ ജനം പ്രതിഷേധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് എം ശിവകുമാര്‍ അധ്യക്ഷനായി. സെക്രട്ടറി നിയാസ് അബു, മുന്‍ ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസല്‍ ജാഫര്‍, ലിജോസ് ജോസ്, ബോബിറ്റ് ആന്റണി, അജോ സെബാസ്റ്റ്യന്‍, ഇ ബെഞ്ചമിന്‍, ആഷ സോമന്‍ എന്നിവര്‍ സംസാരിച്ചു. കുന്തളംപാറ റോഡില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിരവധിപേര്‍ അണിനിരന്നു. വൈദ്യുതി മുടങ്ങുമ്പോള്‍ തെളിക്കാനായി വ്യാപാര സ്ഥാപനങ്ങളില്‍ മെഴുകുതിരികളും വിതരണംചെയ്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow