വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വികസന സദസ് 21ന്
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വികസന സദസ് 21ന്

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വികസന സദസ് 21ന് നടക്കും. സ്വാഗതസംഘ രൂപീകരണം വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് കെ എം ഉഷ
ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷമായി പഞ്ചായത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ഇനി നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളുമായി ചര്‍ച്ചചെയ്ത് ജനങ്ങളിലേക്ക് അവതരിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വികസന സദസ് സംഘടിപ്പിച്ചു വരികയാണ്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വികസന സദസ് 21ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പഞ്ചായത്ത് നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ടെമ്പ്‌ലേറ്റ് നോട്ടീസ് തയ്യാറാക്കി കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സഹകരണത്തോടെ നടപ്പിലാക്കിയ ചെണ്ടമേളം പദ്ധതിയുടെ ഉദ്ഘാടനത്തോടുകൂടി പെട്രോള്‍ പമ്പ് ജങ്ഷനില്‍ നിന്നുമാണ് വികസന വിളംബര റാലി തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം പഞ്ചായത്തിലെ നിര്‍ധന കുടുംബാംഗങ്ങള്‍ക്ക് വീട് വെക്കുന്നതിനും പഞ്ചായത്തിന്റെ പ്രാദേശിക വികസനത്തിന് ആവശ്യമായ സ്ഥലംവിട്ടു നല്‍കിയവര്‍ എന്നിവരെ യോഗത്തില്‍ ആദരിക്കും. പഞ്ചായത്തിന്റെ ഓരോ വാര്‍ഡിലും വികസന സദസ് നടത്താനാണ് തീരുമാനം. സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ബിനോയ് പദ്ധതി വിശദീകരണം ചെയ്തു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജി വിജയാനന്ദ്, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, പീരുമേട് സപ്ലൈ ഓഫീസര്‍ എസ് ഗണേശന്‍, പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വ്യാപാര വ്യവസായി സമിതിയംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനം.
What's Your Reaction?






