വന്യജീവി ആക്രമണം: കോണ്‍ഗ്രസ് തോണ്ടിമലയില്‍ പ്രതിഷേധ യോഗം നടത്തി
വന്യജീവി ആക്രമണം: കോണ്‍ഗ്രസ് തോണ്ടിമലയില്‍ പ്രതിഷേധ യോഗം നടത്തി

ഇടുക്കി: വന്യജീവി ആക്രമണങ്ങളില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ശാന്തന്‍പാറ മണ്ഡലം കമ്മിറ്റി തോണ്ടിമലയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഡിസിസി ഉപാധ്യക്ഷന്‍ കെ എസ് അരുണ്‍ ഉദ്ഘാടനം ചെയ്തു. റാപ്പിഡ് റെസ്പോണ്‍സ് ടീമിന് വണ്ടിയില്‍ ഇന്ധനം നിറയ്ക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് മോഹന്‍ലാലിനെ ആദരിക്കാന്‍ 2.50 കോടി രൂപയും പല ഇവന്റുകള്‍ക്കും കോണ്‍ക്ലേവുകള്‍ക്കുമായി കോടികള്‍ സര്‍ക്കാര്‍ ചെലവിടുന്നത്. വന്യമൃഗ ശല്യം അവസാനിപ്പിക്കാനുള്ള നടപടികള്‍ക്കായി പണം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി ഖജനാവ് കാലിയാകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






