സിപിഐ ശാന്തന്‍പാറയില്‍ ശില്‍പശാല നടത്തി
സിപിഐ ശാന്തന്‍പാറയില്‍ ശില്‍പശാല നടത്തി

ഇടുക്കി: സിപിഐ ശാന്തന്‍പാറ മണ്ഡലം ശില്‍പശാല ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയമുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സിപിഐ മണ്ഡലംതല ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നത്. പി ടി മുരുകന്‍ അധ്യക്ഷനായി. സംസ്ഥാന കൗണ്‍സിലംഗം സി യു ജോയി മുഖ്യപ്രഭാഷണം നടത്തി. ആന്റോ തോമസ്, മണ്ഡലം സെക്രട്ടറി കെ സി ആലീസ്, പ്രിന്‍സ് മാത്യു, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. കെ ജെ ജോയിസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






