കള്ള പ്രചാരവേലകള്‍ക്ക് എന്നും പിന്തുണകിട്ടുമെന്ന് കോണ്‍ഗ്രസ് കരുതേണ്ട: കെ സലിംകുമാര്‍
കള്ള പ്രചാരവേലകള്‍ക്ക് എന്നും പിന്തുണകിട്ടുമെന്ന് കോണ്‍ഗ്രസ് കരുതേണ്ട: കെ സലിംകുമാര്‍

ഇടുക്കി: ദേശീയപാത വിവാദത്തില്‍ എംപിയും പ്രതിപക്ഷ നേതാവും സര്‍ക്കാരിനെതിരെ നുണ പ്രചാരണമാണ് നടത്തിയതെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയുമായ കെ സലിംകുമാര്‍. ദേശീയപാതയുമായി ബന്ധപ്പെട്ട് ബിജെപി നല്‍കിയ കേസിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിലപാടാണ് വി ഡി സതീശന്‍ സ്വീകരിച്ചത്. വിഷയത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടായപ്പോള്‍ തന്നെ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു. കള്ള പ്രചാരവേലകള്‍ക്ക് എന്നും പിന്തുണ കിട്ടുമെന്ന് കോണ്‍ഗ്രസ് കരുതേണ്ടതില്ല. ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ദേശീയപാത വിഷയത്തില്‍ സ്വീകരിച്ച സമീപനം തന്നെയാണ് യുഡിഎഫും കോണ്‍ഗ്രസും സ്വീകരിക്കുന്നതെന്നും കെ സലിംകുമാര്‍ ശാന്തന്‍പാറയില്‍ പറഞ്ഞു.
What's Your Reaction?






