സിപിഐ എം വട്ടപ്പാറ ലോക്കല്‍ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി
സിപിഐ എം വട്ടപ്പാറ ലോക്കല്‍ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി
ഇടുക്കി:സിപിഐ എം വട്ടപ്പാറ ലോക്കല്‍ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണ യോഗം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെയും സാമൂഹ്യനീതിയുടെയും തൊഴിലാളിവര്‍ഗ അവകാശങ്ങളുടെയും നിരന്തര പോരാളിയായിരുന്നു യെച്ചൂരിയെന്ന് അദ്ദേഹം പറഞ്ഞു. യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് യെച്ചൂരി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പാര്‍ലമെന്റിലെ ശക്തമായ ഇടപെടലുകള്‍, സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ ആഴത്തിലുള്ള പഠനങ്ങള്‍, ഭാരതത്തിന്റെ മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ വേറിട്ടതാകുന്നത്. ദേശീയ അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വാധീനമുയര്‍ത്തിയ നേതാവിന്റെ അഭാവം വലിയ നഷ്ടമാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ടി എസ് കുര്യാക്കോസ്, പി എ ജോണി, വി യു തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

