കല്‍ത്തൊട്ടി ഗുരുദേവ ക്ഷേത്രത്തില്‍ കൊടിമര സമര്‍പണം
കല്‍ത്തൊട്ടി ഗുരുദേവ ക്ഷേത്രത്തില്‍ കൊടിമര സമര്‍പണം

ഇടുക്കി : കല്‍ത്തൊട്ടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ കൊടിമര സമര്‍പണം നടന്നു. മലനാട് എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേല്‍ശാന്തി ഷാജന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. എസ്എന്‍ഡിപി മലനാട് യൂണിറ്റ് സെക്രട്ടറി വിനോദ് ഉത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ബിന്ദു മധുകുട്ടന്‍, ശാഖാ വൈസ് പ്രസിഡന്റ് എം ആര്‍ ലാല്‍, വൈസ് പ്രസിഡന്റ് പ്രദീപ് എസ് മണി, സെക്രട്ടറി എ എന്‍ ഉത്തരാനന്ദന്‍, അശോകന്‍, സംഘം പ്രസിഡന്റ് എം പി സോമന്‍, സംഘം സെക്രട്ടറി രതീഷ് തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






