അടിമാലിയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു.
അടിമാലിയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു.c

ഇടുക്കി : അടിമാലി പീച്ചാട് മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. മാമലക്കണ്ടം എളംബ്ലാശ്ശേരി സ്വദേശി ശാന്തയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം . ജോലിക്കിടെ അപ്രതീക്ഷിതമായി മരം ഒടിഞ്ഞ് വീഴുകയായിരുന്നു. പരിക്കേറ്റ ശാന്തയെ ഉടൻ തന്നെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
What's Your Reaction?






