കുഴല്‍ക്കിണര്‍ റീചാര്‍ജിങ് മികച്ച പദ്ധതിയായി സര്‍ക്കാര്‍ വിലയിരുത്തുന്നു: മന്ത്രി റോഷി അഗസ്റ്റിന്‍
കുഴല്‍ക്കിണര്‍ റീചാര്‍ജിങ് മികച്ച പദ്ധതിയായി സര്‍ക്കാര്‍ വിലയിരുത്തുന്നു: മന്ത്രി റോഷി അഗസ്റ്റിന്‍

മലയാളി ചിരി ക്ലബ്ബും റിവെറ്റ് ഹൈഡ്രോ സിസ്റ്റവും ചേര്‍ന്ന് നടപ്പാക്കുന്ന കുഴല്‍ക്കിണര്‍ റീചാര്‍ജിങ്ങ് സര്‍ക്കാര്‍ മികച്ച പദ്ധതിയായി വിലയിരുത്തിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇതേക്കുറിച്ച് വകുപ്പ് തലത്തില്‍ ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജലം ശുദ്ധീകരിച്ച് എത്തിക്കുന്നതിനൊപ്പം ഒരു കുഴല്‍ക്കിണറില്‍ എത്രത്തോളം ജലം ഉള്‍കൊള്ളാന്‍ സാധിക്കുമെന്നുള്ള ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറഞ്ഞതോടെ കുഴല്‍ക്കിണര്‍ റീചാര്‍ജിങിന്റെ ആവശ്യകത വര്‍ധിച്ചുവരികയാണ്. മുമ്പ് 400 അടി താഴ്ചയില്‍ കുഴല്‍ക്കിണറുകളില്‍ ജലം ലഭിച്ചിരുന്നു. ഇപ്പോള്‍ 1200 അടി താഴ്ചയില്‍ കുഴിച്ചാലും ഫലമില്ല. മുന്‍കാലങ്ങളില്‍ വീട്ടാവശ്യങ്ങള്‍ക്കുപുറമെ കൃഷിയിടങ്ങളില്‍ ജലസേചനത്തിനും കുഴല്‍ക്കിണറിലെ വെള്ളം ഉപയോഗിച്ചിരുന്നു. അക്കാലത്ത് ഭൂഗര്‍ഭജലത്തിന്റെ അളവ് വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്നു. ഇതൊക്കെ ഇല്ലാതായതോടെ റീചാര്‍ജിങ്ങാണ് പരിഹാരമാര്‍ഗമെന്നും മന്ത്രി പറഞ്ഞു.
എല്ലാ വീടുകളിലും ജലം എത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. കേരളത്തില്‍ 70 ലക്ഷം ഗ്രാമീണകുടുംബങ്ങളുണ്ട്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 17.5 ലക്ഷം വീടുകളില്‍ മാത്രമായിരുന്നു കുടിവെള്ളം ഉണ്ടായിരുന്നത്. മൂന്നര വര്‍ഷക്കാലയളവില്‍ 19.5 ലക്ഷം പുതിയ കുടുംബങ്ങളില്‍ ജലമെത്തിക്കാന്‍ കഴിഞ്ഞു. ശേഷിക്കുന്ന 35ലക്ഷം വീടുകളില്‍ വെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ 41,000കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി അധ്യക്ഷയായി. മലയാളി ചിരി ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറില്‍ സ്വാഗതം പറഞ്ഞു. ക്ലബ് രക്ഷാധികാരി ജോര്‍ജി മാത്യു വിഷയാവതരണം നടത്തി. റിവൈറ്റ് ഹൈഡ്രോ സിസ്റ്റം എം ഡി സിബി കൊല്ലംകുടി പദ്ധതി അവതരിപ്പിച്ചു.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുരേഷ് കുഴിക്കാട്ടില്‍, കെ ജെ ജെയിംസ്, ജിന്‍സി ജോയി, ജയ്‌മോള്‍ ജോണ്‍സണ്‍, അമ്മിണി തോമസ്, ജിഷ ഷാജി, ലേഖ ത്യാഗരാജന്‍, പി കെ ഷിഹാബ്, നിജിനി ഷംസുദ്ദീന്‍, സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, ക്ലബ് ജനറല്‍ സെക്രട്ടറി അശോകന്‍ ഇലവന്തിക്കല്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






