ഇടുക്കി: മൂലമറ്റം കോളപ്ര ഏഴാംമൈലിലെ വളവില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അറക്കുളം എഫ്‌സിഐ ഗോഡൗണിലേക്ക് ഗോതമ്പുമായിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മിനിലോറിയില്‍ തട്ടിയതിനുശേഷം മറിയുകയായിരുന്നു.