സി എ റാങ്ക് ജേതാവ് അണക്കര സ്വദേശിനി ആന്‍ഫി വി ബാബുവിന് സ്വീകരണം നല്‍കി
സി എ റാങ്ക് ജേതാവ് അണക്കര സ്വദേശിനി ആന്‍ഫി വി ബാബുവിന് സ്വീകരണം നല്‍കി
ഇടുക്കി: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അണക്കര വെള്ളമറ്റത്തില്‍ ആന്‍ഫി വി ബാബുവിനെ അനുമോദിച്ചു. അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ, ജെ സി ഐ അണക്കര സ്‌പൈസ് വാലി എന്നിവരാണ് വീട്ടിലെത്തി അനുമോദിച്ചത്. താന്‍ നേടിയ ഉന്നത വിജയത്തെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ആന്‍ഫി വി ബാബു സംസാരിച്ചു. കൂട്ടായ്മ രക്ഷാധികാരികളായ ബാബു സുരഭി, ഡേവിസ് തോമസ് എന്നിവര്‍ ചേര്‍ന്ന് ആന്‍ഫിയെ പൊന്നാടയണിയിച്ചു. ജെസിഐ പ്രസിഡന്റ് ഡോണ ബി ജോണ്‍സ്, വൈസ് പ്രസിഡന്റ്് ബിറ്റി വര്‍ഗീസ്, അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, വൈഎംസിഎ പ്രസിഡന്റ് സാംകുട്ടി മാക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?