ദേശീയ വെറ്ററന്‍സ് കായികമേളയില്‍ ഇടുക്കിക്ക് നേട്ടം: അഞ്ച് താരങ്ങള്‍ക്ക് മെഡല്‍

ദേശീയ വെറ്ററന്‍സ് കായികമേളയില്‍ ഇടുക്കിക്ക് നേട്ടം: അഞ്ച് താരങ്ങള്‍ക്ക് മെഡല്‍

Mar 25, 2026 - 11:03
Mar 25, 2026 - 11:09
 0
ദേശീയ വെറ്ററന്‍സ് കായികമേളയില്‍  ഇടുക്കിക്ക് നേട്ടം: അഞ്ച് താരങ്ങള്‍ക്ക്  മെഡല്‍
This is the title of the web page

ഇടുക്കി: പഞ്ചാബില്‍ നടന്ന ദേശീയ വെറ്ററന്‍സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി ട്രാക്കിലിറങ്ങിയ ഇടുക്കിയിലെ അഞ്ച് താരങ്ങളും മെഡല്‍ നേട്ടവുമായി ജില്ലയുടെ അഭിമാനമായിമാറി. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ജില്ലയില്‍നിന്ന് പങ്കെടുത്ത അഞ്ച് പേരും വിവിധ ഇനങ്ങളില്‍ മെഡലുകള്‍ നേടിയാണ് മടങ്ങിയത്. 30 പ്ലസ് വിഭാഗത്തില്‍ 1500, 5000, 10000 മീറ്ററുകളിലും 4400 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടി കുമളി വെള്ളാരംകുന്ന് സ്വദേശിയായ സജിത്ത് കെ എം മികച്ച പ്രകടനം കാഴ്ചവെച്ചു. 40 പ്ലസ് വിഭാഗത്തില്‍ 800, 1500, 5000 മീറ്ററുകളിലും 4400 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയത് നെടുങ്കണ്ടം ചോറ്റുപാറ സ്വദേശിയും സിവില്‍ പൊലീസ് ഉദ്യോഗസ്ഥനുമായ സതീഷ് ഡിയാണ്. രാജകുമാരി അരുവിളംചാല്‍ സ്വദേശിയായ സൗമ്യ ജോബി 35 പ്ലസ് വിഭാഗത്തില്‍ 100, 200, 400 മീറ്ററുകളിലും 4400 മീറ്റര്‍ റിലേയിലും സ്വര്‍ണവും മറ്റൊരു റിലേയില്‍ വെങ്കലവും നേടി. 45 പ്ലസ് വിഭാഗത്തില്‍ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണവും 4400 റിലേയില്‍ വെള്ളിയും ലോങ്ങ് ജമ്പില്‍ വെങ്കലവും കരസ്ഥമാക്കി. നെടുങ്കണ്ടം സ്വദേശിയായ കായിക അധ്യാപകന്‍ ഗിരീഷ് പി കെയും ജില്ലയുടെ അഭിമാനമായി. വണ്ടന്‍മേട് നെറ്റിതൊഴു സ്വദേശിയായ കായിക അധ്യാപകന്‍ ജോസഫ് പി സി 40 പ്ലസ് വിഭാഗത്തില്‍ 4400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും 400 മീറ്ററില്‍ വെങ്കലവും നേടി.

What's Your Reaction?

like

dislike

love

funny

angry

sad

wow