വണ്ടന്മേട് ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവ അവലോകന യോഗം ചേര്‍ന്നു
വണ്ടന്മേട് ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവ അവലോകന യോഗം ചേര്‍ന്നു

ഇടുക്കി: വണ്ടന്മേട് ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവ അവലോകന യോഗം നടന്നു. ക്ഷേത്രം പ്രസിഡന്റ് ജി പി രാജന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വഞ്ചിപ്പാട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിയ സൗപര്‍ണിക പ്രസാദിനെയും നാഷണല്‍ മൗണ്ടന്‍ സൈക്ലിങ്ങില്‍ സംസ്ഥാനത്ത് നിന്ന് നാഷണല്‍ സെലക്ഷന്‍ നേടിയ അഖില്‍ ഗിരീഷിനെയും അനുമോദിച്ചു. ഉത്സവ കമ്മിറ്റി കണ്‍വീനര്‍ പി എസ് മോഹനകുമാര്‍ അധ്യക്ഷനായി.അനീഷ് കുമാര്‍ എസ് മുഖ്യപ്രഭാഷണം നടത്തി. ഖജാന്‍ജി ബാബു ആര്‍., മേല്‍ശാന്തി അജിത് നമ്പൂതിരി, വൈസ് പ്രസിഡന്റ് തങ്കവേലു, മാതൃസമിതി വൈസ് പ്രസിഡന്റ് ബിന്ദു സുരേഷ്, ഉത്സവ കമ്മിറ്റി ജോയിന്‍ കണ്‍വീനര്‍ ഗിരീഷ് എന്‍ പാലന്തറ, മായ സജീവ് പുറമന എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






