മൂന്നാര്‍ നല്ലതണ്ണിയില്‍ വനത്തില്‍ വിറകുശേഖരിക്കാന്‍പോയ ഗൃഹനാഥന്‍ മരിച്ചനിലയില്‍: കാട്ടാന ആക്രമിച്ചതായി സംശയം

മൂന്നാര്‍ നല്ലതണ്ണിയില്‍ വനത്തില്‍ വിറകുശേഖരിക്കാന്‍പോയ ഗൃഹനാഥന്‍ മരിച്ചനിലയില്‍: കാട്ടാന ആക്രമിച്ചതായി സംശയം

Mar 25, 2026 - 12:19
 0
മൂന്നാര്‍ നല്ലതണ്ണിയില്‍ വനത്തില്‍ വിറകുശേഖരിക്കാന്‍പോയ ഗൃഹനാഥന്‍ മരിച്ചനിലയില്‍: കാട്ടാന ആക്രമിച്ചതായി സംശയം
This is the title of the web page

ഇടുക്കി: വനമേഖലയില്‍ വിറക് ശേഖരിക്കാന്‍പോയ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്നാര്‍ നല്ലതണ്ണി കല്ലാര്‍ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനില്‍ താമസിക്കുന്ന നടരാജാണ് മരിച്ചത്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് വിറക് ശേഖരിക്കാന്‍പോയത്. മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും തോട്ടം തൊഴിലാളികളും നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ പഞ്ചായത്തംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രതിഷേധിച്ചു. തുടര്‍ന്ന് മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറും മൂന്നാര്‍ എസ്എച്ച്ഒയുമായി നടത്തിയ ചര്‍ച്ചയില്‍, കാട്ടാന ആക്രമണത്തിലാണ് മരിച്ചതെങ്കില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പുനല്‍കി. മൃതദേഹം മൂന്നാര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഷര്‍ട്ടില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. കഴുത്തിനുപിന്നില്‍ മുറിവും കണ്ടെത്തിയിട്ടുണ്ട്. വിവരമറിച്ച തോട്ടം തൊഴിലാളിയാണ് നടരാജ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വിട്ടുനല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow