നിര്‍മാണോദ്ഘാടനം കഴിഞ്ഞിട്ട് ഒരു വര്‍ഷം: തങ്കമണി ബസ് സ്റ്റാന്‍ഡ് നിര്‍മാണ ജോലികള്‍ ആരംഭിച്ചില്ല 

നിര്‍മാണോദ്ഘാടനം കഴിഞ്ഞിട്ട് ഒരു വര്‍ഷം: തങ്കമണി ബസ് സ്റ്റാന്‍ഡ് നിര്‍മാണ ജോലികള്‍ ആരംഭിച്ചില്ല 

Jun 13, 2026 - 10:53
 0
നിര്‍മാണോദ്ഘാടനം കഴിഞ്ഞിട്ട് ഒരു വര്‍ഷം: തങ്കമണി ബസ് സ്റ്റാന്‍ഡ് നിര്‍മാണ ജോലികള്‍ ആരംഭിച്ചില്ല 
This is the title of the web page

ഇടുക്കി: നിര്‍മാണോദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും തങ്കമണി ബസ് സ്റ്റാന്‍ഡ് നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധം. സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും നിര്‍മാണം ആരംഭിക്കാന്‍ കഴിയാത്തതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രമായിരുന്നു നിര്‍മാണോദ്ഘാടനം എന്ന ആരോപണവുമുണ്ട്. കാമാക്ഷി പഞ്ചായത്ത് ആസ്ഥാനമായ തങ്കമണി ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബസ് സ്റ്റാന്‍ഡ് വേണമെന്ന ആവശ്യം ഉയര്‍ന്നത്. പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് തുടക്കം കുറിച്ചത്. മുന്‍ മന്ത്രി കെ എന്‍ ബാലഗോപാലായിരുന്നു നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ആദ്യഘട്ടത്തില്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുകയും ഏറ്റെടുത്ത സ്ഥലങ്ങളിലുണ്ടായിരുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയത്. എന്നാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള രാഷ്ട്രീയ തന്ത്രമായിരുന്നു ഉദ്ഘാടനം എന്നാണ് ആക്ഷേപം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അന്ന് ഭരണത്തിലിരുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി പരാജയപ്പെട്ടു. തുടര്‍ന്ന് യുഡിഎഫ് അധികാരത്തില്‍ എത്തിയിട്ടും നിര്‍മാണത്തില്‍ തുടര്‍നടപടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ടാക്‌സി സ്റ്റാന്‍ഡോ ബസ് സ്റ്റാന്‍ഡോ ഇല്ലാതെ തങ്കമണി ടൗണ്‍ കടുത്ത ഗതാഗതക്കുരുക്കിലാണ്. ഇതോടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും പെരുവഴിയാണ് ആശ്രയം. പൊതു തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം വികസന പ്രവര്‍ത്തനം എന്ന അജണ്ട മാറ്റിവെച്ച് ജനോപകാരപ്രദമായ രീതിയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow