വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളി തിരുനാള്‍ സമാപിച്ചു
വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളി തിരുനാള്‍ സമാപിച്ചു
ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാള്‍ സമാപിച്ചു. ഞായറാഴ്ചയിലെ തിരുകര്‍മങ്ങള്‍ക്ക് ഫാ.ജെയിംസ് തെളിയാങ്കല്‍, ഫാ. റിജോ പ്ലാത്തറ, ഫാ. വിനീത് മേക്കല്‍, ഫാ. ജോസഫ് മാതാളികുന്നേല്‍, ഫാ. ജോണ്‍സണ്‍ ചെറുകുന്നേല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. വികാരി ഫാ. ടോമി ലൂക്കാ ആനിക്കുഴിക്കാട്ടില്‍, അസ്റ്റിസ്റ്റന്റ് വികാരിമാരായ ഫാ. ഐബിന്‍ കാരിശേരിയില്‍ ഫാ. സ്റ്റാന്‍ലി ചരമേല്‍, കൈക്കാരന്മാരായ ബേബി കൊല്ലംമാട്ടേല്‍, അംബ്രോസ് കുന്നംകോട്ട്, ജോര്‍ജ് കല്ലാട്ട്, ജോസഫ് പാലാട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?