ഇടതുമാറി വലതൊഴിഞ്ഞ് ജഗതിയാശാനും ശിഷ്യരും: കളരിയിലെ വെള്ളിലാംകണ്ടം പെരുമ
ഇടതുമാറി വലതൊഴിഞ്ഞ് ജഗതിയാശാനും ശിഷ്യരും: കളരിയിലെ വെള്ളിലാംകണ്ടം പെരുമ

ഇടുക്കി: നൂറ്റാണ്ടുകളുടെ കുടിയേറ്റ ചരിത്രത്തിന്റെ പാരമ്പര്യമുള്ള അയ്യപ്പന്‍കോവില്‍ വെള്ളിലാംകണ്ടത്തിന്റെ പേരും പെരുമയും വാനോളമുയര്‍ത്തി ഓലിക്കല്‍ കളരിസംഘം. കളരിയാശാന്‍ ഓലിക്കല്‍ ഒ കെ ജഗദീഷിന്റെ കീഴില്‍ തെക്കന്‍- വടക്കന്‍ മുറകള്‍ സമുന്വയിപ്പിച്ചുള്ള ആയോധന കല അഭ്യസിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേരാണ്. ആയോധനകലകളും പ്രകടനങ്ങളും പേരിനുമാത്രമായി ചുരുങ്ങുമ്പോള്‍ ഓലിക്കല്‍ കളരിസംഘം 36 വര്‍ഷമായി പ്രതിരോധ കല മേന്മ നഷ്ടപ്പെടാതെ നിലനിര്‍ത്തിവരുന്നു. കച്ചമുറുക്കി കളരിപ്പയറ്റുകാര്‍ അങ്കത്തട്ടിലിറങ്ങുമ്പോള്‍ ആളുകള്‍ക്കിന്നും ആവേശമാണ്. തെക്കന്‍, വടക്കന്‍ മുറകളാണ് നാട്ടുകാരുടെ ജഗതി ആശാന്‍ ഇവിടെ അഭ്യസിപ്പിക്കുന്നത്. കളരി സംഘത്തിന്റെ ആവേശ പ്രകടനങ്ങള്‍ കാണാന്‍ വിദേശികളടക്കമുള്ളവര്‍ ഇവിടെ എത്തുന്നുണ്ട്.
What's Your Reaction?






