കമ്പംമെട്ടിൽ ചരക്കു ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവർക്ക് ഗുരുതര പരിക്ക്.
കമ്പംമെട്ടിൽ ചരക്കു ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവർക്ക് ഗുരുതര പരിക്ക്.

കമ്പംമെട്ടിൽ ചരക്ക് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കമ്പംമെട്ട് കുഴിക്കണ്ടത്താണ് അപകടമുണ്ടായത്. ടൈൽസ് കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ലോറിയിൽ നിന്ന് ടൈൽസുകളെല്ലാം റോഡിലേക്ക് ചിതറി വീണിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് ടൈൽസുകളെല്ലാം എടുത്ത് മാറ്റിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What's Your Reaction?






