കല്ല്യാണത്തണ്ട് ഭൂപ്രശ്‌നത്തില്‍ സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: അഡ്വ: ഇ. എം ആഗസ്തി
കല്ല്യാണത്തണ്ട് ഭൂപ്രശ്‌നത്തില്‍ സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: അഡ്വ: ഇ. എം ആഗസ്തി

ഇടുക്കി: കല്ല്യാണത്തണ്ട് ഭൂപ്രശ്നത്തില്‍ സി.പി.എം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് എ.ഐ.സി.സി. അംഗം അഡ്വ: ഇ. എം ആഗസ്തി. വിഷയത്തില്‍ യുഡിഎഫിനെതിരെ എല്‍ഡിഎഫ് നടത്തുന്ന പ്രചാരണങ്ങള്‍ പാടെ തള്ളിക്കളയുന്നു. റവന്യൂ വകുപ്പ് മുഖാന്തരം സര്‍ക്കാര്‍ മേഖലയില്‍ കയ്യേറ്റം നടത്തുകയാണ്. ഇതിനെതിരെ ശക്തമായ സമര രംഗത്തേക്ക് കോണ്‍ഗ്രസ് കടക്കും. അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആരോപിച്ചു.1974 മുതല്‍ കല്യാണത്തണ്ടില്‍ 43 കുടുംബങ്ങള്‍ വീട് വച്ച് താമസമാക്കിയിരുന്ന ബ്ലോക്ക് നമ്പര്‍ 60-ല്‍ സര്‍വ്വേനമ്പര്‍ 17, 19 -ല്‍ പെട്ട ഭൂമിയിലാണ് റവന്യു വകുപ്പ് സര്‍ക്കാര്‍ വകസ്ഥലം എന്ന ബോര്‍ഡ് സ്ഥാപിച്ചത്. ഈ ഭൂമിയില്‍ കുടുംബങ്ങള്‍ക്ക് ഗവ. വിവിധ പദ്ധതികള്‍ പ്രകാരം റോഡ്, കുടിവെള്ള പദ്ധതി തുടങ്ങിയവ നിര്‍മിച്ചിട്ടുണ്ട്. ഇപ്രകാരമുള്ള വികസിത മേഖലയിലുള്ള വസ്തുവിലാണ് റവന്യുവകുപ്പ് അനധികൃതമായി ബോര്‍ഡ് സ്ഥാപിച്ചത്. മേഖല പട്ടയ അപേക്ഷയില്‍ റവന്യുവകുപ്പ് അന്വേഷണം നടത്തി സര്‍ക്കാര്‍ പരിഗണനയിലിരിക്കുന്നതുമാണ് . പ്രസ്തുത 19 സര്‍വേനമ്പരില്‍ ഏതാനും പേര്‍ക്ക് പട്ടയം നല്‍കിയിട്ടുമുണ്ട്. പട്ടയ അപേക്ഷയില്‍ അന്വേഷണത്തിനുവന്ന ഉദ്യോഗസ്ഥരുടെ ഡിമാന്റുകള്‍ സാധിച്ചു കൊടുക്കാന്‍ കഴിയാതിരുന്ന കൃഷിക്കാരുടെ ഭൂമിയില്‍ അവരെ കേള്‍ക്കാതെയും ഭൂമിയും ഭൂമിയിലെ വീടുകളും, കൃഷി ദേഹണ്ഡങ്ങള്‍ പരിശോധിക്കാതെയും പുല്ലുമേട് എന്ന് രേഖപ്പെടുത്തുകയും പട്ടയ നടപടികള്‍ തടസപ്പെടുത്തുകയും ചെയ്തിട്ടുള്ളതും ഇപ്പോള്‍ അനധികൃതമായി ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ബന്ധുമിത്രാദികള്‍ക്ക് ഇവിടെ പട്ടയം നല്‍കിയിട്ടുണ്ടെന്നും ഇ എം ആഗസ്തി പറഞ്ഞു.
വന്യുവകുപ്പിന്റെ വാദം ശരിയാണെങ്കില്‍ പ്രസ്തുത സര്‍വേനമ്പരില്‍ ഏതാനും വ്യക്തികള്‍ക്കുമാത്രം പട്ടയം നല്‍കിയത് എന്തിനാണെന്ന് വ്യക്തമാക്കണം. റവന്യുവകുപ്പ് നടത്തിയ അനധികൃത കയ്യേറ്റത്തില്‍ ഭയപ്പെട്ടിരിക്കുന്ന പ്രദേശവാസികളെ തെറ്റിധരിപ്പിക്കുന്ന പ്രസ്താവനകളാണ് സി.പി.എം നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരാണ് പട്ടയപ്രശ്നത്തിനു പിന്നിലെന്നും, വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിയെന്നുമുള്ള സി.പി.എം നേതാവിന്റെ വാദം, പ്രശ്ന പരിഹാരത്തിന് ശേഷിയില്ലാത്ത നേതാവിന്റെ ജല്‍പനം മാത്രമാണ് എന്നും നേതാക്കള്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നാളിതുവരയായും നേരിടാത്ത കൊള്ളയും അഴിമതിയുമാണ് മുഖ്യമന്ത്രി നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കളങ്കിതമാണെങ്കില്‍ മുഖ്യമന്ത്രിയും കളങ്കിതനാണെന്നും പിണറായി വിജയന്‍ സ്വയം രാജിവെക്കുകയോ, എല്‍ഡിഎഫ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയോ ചെയ്യണമെന്ന് കെപിസിസി സെക്രട്ടറി തോമസ് രാജന്‍ പറഞ്ഞു. വില്ലേജ് ഓഫീസര്‍ സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്യാന്‍ റവന്യു മന്ത്രി നിര്‍ദേശം നല്‍കുകയും മന്ത്രി റോഷി അഗസ്റ്റിന്റെ ഒളിച്ചുകളി അവസാനിപ്പിക്കുകയും ചെയ്യണം. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. വര്‍ത്താസമ്മേളനത്തില്‍ കെപിസിസി സെക്രട്ടറി തോമസ് രാജന്‍, കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജന സെക്രട്ടറി ജോസ് മുത്തനാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






