വനം വകുപ്പിന്റെ കനിവ് കാത്ത് വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പ്
വനം വകുപ്പിന്റെ കനിവ് കാത്ത് വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പ്

ഇടുക്കി: വനംവകുപ്പ് കനിഞ്ഞാല്‍ വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പ് അടുത്ത മാസത്തോടെ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷ. 2017 മെയ് 21 നാണ് റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കര്‍ സ്ഥലത്ത് എയര്‍സ്ട്രിപ്പിന്റെ നിര്‍മാണം ആരംഭിച്ചത്. 2023 ആഗസ്റ്റ് 15 ന് ഉദ്ഘാടനം നടത്തുമെന്ന് പറഞ്ഞ പദ്ധതിയാണ് ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്നത്. പദ്ധതി വേഗത്തിലാക്കാന്‍ റവന്യൂ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, വനം മന്ത്രി എന്നിവര്‍ക്ക് വാഴൂര്‍ സോമന്‍ എം.എല്‍.എ കത്ത് നല്‍കി. ഒരു വര്‍ഷം 1200 എന്‍സിസി കേഡറ്റുകള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്ന ദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരിശീലനകേന്ദ്രമാണ് സത്രത്തിലേത്. ജില്ലയിലെ തന്നെ 200 കേഡറ്റുകള്‍ക്ക് സൗജന്യപരിശീലനം ലഭിക്കും. എയര്‍സ്ട്രിപ്പിലേക്ക് എത്തുന്നതിന് 400 മീറ്റര്‍ ദൂരംകൂടി റോഡ് പണി പൂര്‍ത്തിയാകാനുണ്ട.് വനം വകുപ്പ് തടസവാദം ഉന്നയിച്ചതു കൊണ്ട് റോഡ് പണി മുടങ്ങിയിരിക്കുകയാണ്. ഈ റോഡ് പണി പൂര്‍ത്തീകരിച്ചാല്‍ എയര്‍സ്ട്രിപ്പില്‍ തടസമില്ലാതെ എത്താന്‍ കഴിയും. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും 90 ശതമാനം ജോലികള്‍ പൂര്‍ത്തിയായിട്ടണ്ടെന്നും വാഴൂര്‍ സോമന്‍ പറഞ്ഞു. പ്രളയത്തില്‍ ഒലിച്ചുപോയ ഭാഗങ്ങള്‍ പുനര്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 6 കോടി രൂപ അനുവദിച്ചിരുന്നു. എന്‍.സി.സി കേഡറ്റുകള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കലാണ് ഉദ്ദേശിക്കുന്നതെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ജില്ലയ്ക്ക് സഹായകരമാകും വിധം എയര്‍ഫോഴ്സ് വിമാനങ്ങളും ,വലിയ ഹെലികോപ്ടറുകളും ഇവിടെ ഇറക്കാനാകും.
What's Your Reaction?






