എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരം നടത്തും: സിപി മാത്യു
എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരം നടത്തും: സിപി മാത്യു

ഇടുക്കി:പൊലീസ് സേനയിലെ അധോലോക സംഘത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് സ്റ്റേഷനുസമീപം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഡിസിസി പ്രസിഡന്റ് സിപി മാത്യു ഉദ്ഘാടനം ചെയ്തു. എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര പോരാട്ടങ്ങള്‍ക്ക് കേരളം സാക്ഷിയാകുമെന്ന്‌സിപി മാത്യു പറഞ്ഞു. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ഭരണകക്ഷി എംഎല്‍എ പി വി അന്‍വര്‍ നടത്തിയ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ്, പ്രത്യക്ഷ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. ആയിരുന്നു ആരോപണങ്ങള്‍. എം.ആര്‍ അജിത് കുമാറും, പി. ശശിയും പിണറായി വിജയന്റെ മാഫിയ ഏജന്റുമാരെന്ന്. മുഖ്യമന്ത്രി പൊതുസമൂഹത്തോട് മറയ്ക്കുന്ന പല കാര്യങ്ങളും പുറത്തു വരാതിരിക്കുവാന്‍ വേണ്ടിയാണ് എഡിജിപിയെയും പി.ശശിയെയും ഇത്രമേല്‍ സമ്മര്‍ദം ഉണ്ടായിട്ടും സംരക്ഷിക്കുന്നത്. സ്വര്‍ണ കള്ളകടത്ത് കേസില്‍ ശിവശങ്കറിനും സ്വപ്‌ന സുരേഷിനും സംരക്ഷണം തീര്‍ത്ത ഇടതുപക്ഷവും മുഖ്യമന്ത്രിയും അതേ നയം തന്നെയാണ് ഈ കാര്യത്തിലും സ്വീകരിക്കുന്നത്. ഇടതുപക്ഷ എം. എല്‍.എ പി.വി അന്‍വറിന്റെ വെളിപ്പടുത്തലോടുകുടി പൊലീസ് സേനയുടെ തലപ്പത്ത് അധോലോക സംഘം കൈയ്യടക്കിയിരിക്കുന്നുവെന്ന് പകല്‍ പോലെ വ്യക്തമായിരിക്കുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യാ അധ്യക്ഷനായി. യു ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യാ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ജോബിന്‍ മാത്യു, അരുണ്‍ പൂച്ചക്കുഴി, സോയിമോന്‍ സണ്ണി,ജില്ലാ ഭാരവാകികളായ ബിബിന്‍ ഈട്ടിക്കന്‍, ടോണി തോമസ്, ശാരി ബിനു ശങ്കര്‍, ഷാനു ഷാഹുല്‍ ,ഫൈസല്‍ ടി. എസ്, അസംബ്ലി പ്രസിഡന്റ് ആല്‍ബിന്‍ മണ്ണഞ്ചേരില്‍, ആനന്ദ് തോമസ്,കെ. എസ്. യു സംസ്ഥാന ഭാരവാഹികളായ ജിതിന്‍ തോമസ്, ജോസ്‌കുട്ടി ജോസഫ് ,കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. കെ. ബി സെല്‍വം, അഡ്വ. അരുണ്‍ പൊടിപാറ, തോമസ് മൈക്കിള്‍, സിജു ചക്കുംമുട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. നേതാകളായ ബീന ടോമി, ജോയി ആനിത്തോട്ടം, എ.എം സന്തോഷ്, ഷമേജ് കെ ജോര്‍ജ്, സജീവ് കെ.എസ്, അലന്‍ സി മനോജ്, അഭിലാഷ് വലുമേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






