മലയിറങ്ങി കയറുന്ന മൂടൽ മഞ്ഞും പെരിയാറിന്റെ വശ്യതയും നോക്കെത്താ ദൂരത്തോളം ഉയർന്ന് താഴ്ന്ന് കിടക്കുന്ന മലമടക്കുകളും ചേർന്ന ഇഞ്ചത്തൊട്ടി.

മലയിറങ്ങി കയറുന്ന മൂടൽ മഞ്ഞും പെരിയാറിന്റെ വശ്യതയും നോക്കെത്താ ദൂരത്തോളം ഉയർന്ന് താഴ്ന്ന് കിടക്കുന്ന മലമടക്കുകളും ചേർന്ന ഇഞ്ചത്തൊട്ടി.

Oct 13, 2023 - 03:19
Jul 6, 2024 - 04:22
 0
മലയിറങ്ങി കയറുന്ന മൂടൽ മഞ്ഞും പെരിയാറിന്റെ വശ്യതയും നോക്കെത്താ ദൂരത്തോളം ഉയർന്ന് താഴ്ന്ന് കിടക്കുന്ന മലമടക്കുകളും ചേർന്ന ഇഞ്ചത്തൊട്ടി.
This is the title of the web page

കണ്ണും മനസ്സും നിറയ്ക്കുന്ന പ്രകൃതി ഭംഗി. അതാണ് ഇഞ്ചത്തൊട്ടി. വാനം മുട്ടെ ഉയർന്ന് നിൽക്കുന്ന മുത്തശ്ശി മരങ്ങളുടെ പച്ചപ്പും കോടമഞ്ഞും മൂടിപ്പുതച്ച് കിടക്കുന്ന കുളിർമയുടെ സൗന്ദര്യറാണി. ജൈവവൈവിധ്യങ്ങളുട കലവറ. നിബിഡവനങ്ങളും മലനിരകളും പുൽത്തകിടികളും ചേർന്ന് ഭൂമിയൊരുക്കുന്ന ഇടുക്കിയിലെ കാഴ്ചകളിൽ പ്രധാനമാണ് ഇവിടം.

വിവരണങ്ങളാൽ ഒതുക്കാൻ കഴിയുന്നതല്ല ഇഞ്ചത്തൊട്ടിയുടെ ദ്യശ്യചാരുത.കുടപ്പന കൂട്ടങ്ങളുടെ നാടായ പനംകൂട്ടിയിൽ നിന്നും വൈദ്യുതി ഉത്പാദനത്തിന്റെയും പൂക്കാവടി ഏന്തിയ പനംപൂവുകളുടെയും കാഴ്ച കണ്ട് മങ്കുവ റൂട്ടിലൂടെ മല കയറിയാൽ ഇഞ്ചത്തൊട്ടിയിൽ എത്തിചേരും. കയറ്റം കയറി നിരപ്പായാൽ പിന്നെ കുറച്ച് ഗ്രാമീണ മൺപാതയാണ്. കുരുമുളകും കാപ്പിയും കൊക്കൊയും റമ്പറും ഒക്കെ നിറഞ്ഞ കൃഷിയിടങ്ങളിലൂടെയും, തരിശ് ഭൂമിയിൽ ഉയർന്ന് നിൽക്കുന്ന ഘന മര തോപ്പിലൂടെ കുറച്ച് ദൂരം കാൽ നട യാത്ര ചെയ്യണം ഇഞ്ചത്തൊട്ടി വ്യൂ പോയിന്റിൽ എത്തിച്ചേരാൻ. പ്രദേശവാസികൾ ചേർന്ന് റോഡ് നിർമ്മിച്ചിട്ടുണ്ടെങ്കിലും അത് ഗതാഗതയോഗ്യമല്ല. പത്ത് മിനിറ്റ് കാൽനട യാത്ര ചെയ്യ്ത് വ്യൂ പോയിന്റിൽ എത്തിയാൽ നടന്ന ക്ഷീണമൊക്കെ അപ്രത്യക്ഷമാവും. പുലർകാലത്തെ കോടമഞ്ഞിന്റെ സാന്നിധ്യം ഇവിടം ദേവലോകത്തിന് സമമാക്കും. നോക്കെത്താ ദൂരത്തു നിന്നും സംഘമിക്കുന്ന ചിന്നാറും മുതിരപ്പുഴയാറും പെരിയാറും ഒന്നായി ഒഴുകി പെരിയ ആറായി മാറുന്ന കാഴ്ച സഞ്ചാരികളുടെ കണ്ണുകൾക്കും മനസിനും കുളിർമ നൽകും.

ഗിരി ശ്യംഗങ്ങൾക്ക് വെള്ളി കൊലുസിട്ട പെരിയാറും ... വെള്ളി അരഞ്ഞാണം തീർത്ത കോടമഞ്ഞും ... ശിരസിൽ പൂത്താലം തീർക്കുന്ന വെൺ മേഖങ്ങളും ..... സ്നേഹസ്പർശവുമായി എത്തുന്ന മന്ദമാരുതനും .... ഇടക്ക് ചിന്നിചിതറി.... പിന്നീട് തുള്ളിക്കൊരു കുടവുമായി എത്തുന്ന തുലാവർഷവും ..... ഒക്കെ ഇഞ്ചത്തൊട്ടി വ്യൂ പോയിന്റിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. വിവിധ കാനന മരങ്ങളുടെ പൂക്കൾ ഇവിടുത്തെ വ്യത്യസ്തമായ കാഴ്ചയാണ് ...

ടൂറിസം ഭൂപടത്തിൽ ഇഞ്ച തൊട്ടി വ്യൂ പോയിന്റ് ഇടം പിടിച്ചിട്ടില്ലായെങ്കിലും നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്. ഇവിടേയ്ക്കുള്ള വഴി ടാർ ചെയ്യ്ത് ഗതാഗത യോഗ്യമാക്കിയാൽ നിരവധി സഞ്ചാരികൾ ദിനം പ്രതി ഇവിടെ എത്തുമെന്നതിൽ സംശയമില്ലാ.

What's Your Reaction?

like

dislike

love

funny

angry

sad

wow