ക്ഷേമനിധി ഔദാര്യമല്ല, അവകാശം: ദേശീയ തയ്യല്‍ തൊഴിലാളി യൂണിയന്‍
ക്ഷേമനിധി ഔദാര്യമല്ല, അവകാശം: ദേശീയ തയ്യല്‍ തൊഴിലാളി യൂണിയന്‍

ഇടുക്കി: ദേശീയ തയ്യല്‍ തൊഴിലാളി യൂണിയന്‍ കട്ടപ്പന മേഖലാ സമ്മേളനം കട്ടപ്പന പ്രസ് ക്ലബ് ഹാളില്‍ സംസ്ഥാന പ്രസിഡന്റ് ആമ്പല്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ഔദാര്യമല്ലെന്നും അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഏതുസര്‍ക്കാര്‍ അധികാരത്തിലെത്തിയാലും ക്ഷേമനിധി അംഗങ്ങളുടെ ആനുകൂല്യം ഇല്ലാതാക്കാന്‍ സാധിക്കില്ല. അര്‍ഹതപ്പെട്ട ആനുകൂല്യം വാങ്ങിയെടുക്കാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും ആമ്പല്‍ ജോര്‍ജ് പറഞ്ഞു. കട്ടപ്പന മേഖലാ പ്രസിഡന്റ് സുജാത ഫ്രാന്‍സിസ് അധ്യക്ഷയായി. സെക്രട്ടറി ടെസി ടോണി, ലിസി ജെയിംസ്, സിന്‍സി ജേക്കബ് എന്നിവര്‍ സംസാരിച്്ചു. ക്ഷേമനിധി അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.
What's Your Reaction?






