ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന് സമാപനം
ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന് സമാപനം

ഇടുക്കി: മൂന്നാറില്‍ നടന്നു വന്നിരുന്ന ജില്ലാ ക്ഷീരകര്‍ഷക സംഗമം സമാപിച്ചു. ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സംഗമത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ മൂന്നാര്‍ ലക്ഷ്മി ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ ത്രിതല പഞ്ചായത്തുകള്‍, മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കേരളാ ഫീഡ്സ്, ക്ഷീരസഹകരണ സംഘങ്ങള്‍, ജില്ലയിലെ മറ്റ് സഹകരണ സ്ഥാപനങ്ങള്‍, ക്ഷീരകര്‍ഷകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാപാടി സംഘടിപ്പിച്ചത്. ദേവികുളം എം എല്‍ എ അഡ്വ. എ രാജ അധ്യക്ഷനായി. എം എല്‍ എമാരായ എം എം മണി, വാഴൂര്‍ സോമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, മില്‍മ പ്രതിനിധികള്‍, ലക്ഷ്മി ക്ഷീര സംഘം പ്രസിഡന്റ് ഐ ഗുരുസ്വാമി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ഷീര സംഘം ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.
What's Your Reaction?






