കല്ല്യാണത്തണ്ടിലെ കുറിഞ്ഞിപ്പൂക്കള്‍ നശിപ്പിക്കുന്നതായി പരാതി 

കല്ല്യാണത്തണ്ടിലെ കുറിഞ്ഞിപ്പൂക്കള്‍ നശിപ്പിക്കുന്നതായി പരാതി 

Aug 14, 2024 - 00:21
Aug 14, 2024 - 00:33
 0
കല്ല്യാണത്തണ്ടിലെ കുറിഞ്ഞിപ്പൂക്കള്‍ നശിപ്പിക്കുന്നതായി പരാതി 
This is the title of the web page

ഇടുക്കി: കല്ല്യാണത്തണ്ടിലെ മേട്ടുകുറിഞ്ഞി പൂക്കള്‍ വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കല്യാണത്തണ്ട് മലനിരകളില്‍ കുറിഞ്ഞി പൂത്തിരിക്കുന്നത്. ഇതോടെ കുറിഞ്ഞി കാണുവാനായി നിരവധി ആളുകളാണ് ഇവിടെക്ക് എത്തുന്നത്. ഇവിടെയെത്തുന്നവര്‍ റീല്‍സുകള്‍ ചിത്രീകരിക്കാനും ഫോട്ടോയെടുക്കാനും ചെടികള്‍ പറിച്ചു നശിപ്പിക്കുന്നു എന്ന വ്യാപക പരാതിയാണ് ഉയരുന്നത്. നീലക്കുറിഞ്ഞിയുടെ മറ്റൊരു വിഭാഗമായ മേട്ടുകുറിഞ്ഞിക്ക്  അതിന്റേതായ പരിഗണനയും സുരക്ഷയും ലഭിക്കുന്നില്ല എന്നതും പരാതിക്ക് ഇടയാക്കുന്നു.  അതോടൊപ്പം വാഴവര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില റിസോര്‍ട്ടുകള്‍ അനധികൃതമായി പണപ്പിരിവ് നടത്തി കുറിഞ്ഞി ചെടികള്‍  കാണന്‍ അവസരം സൃഷ്ടിക്കുന്നു എന്നും പരാതിയുണ്ട്. നിലവില്‍ വാര്‍ത്താ മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും കല്യാണത്തണ്ടില്‍ കുറഞ്ഞു പൂത്തുനില്‍ക്കുന്ന കാഴ്ച വൈറലായി കഴിഞ്ഞിരുന്നു. ഇത് മുതലാക്കി സഞ്ചാരികളെ തെറ്റിദ്ധാരണപ്പെടുത്തി റിസോര്‍ട്ടുകളുടെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായിട്ടാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഒരാള്‍ക്ക് 50 രൂപയാണ് ഫീസ് ഈടാക്കുന്നതും. നഗരസഭയുടെ യാതൊരുവിധ അനുമിതിയും കൂടാതെ നിരവധിയായ ഫ്‌ലക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചു. നിലവില്‍ പൂത്തിരിക്കുന്ന കുറിഞ്ഞിച്ചെടികള്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിനൊപ്പം അനധികൃതമായി ഫീസീടാക്കുന്ന റിസോര്‍ട്ടുകളുടെ പ്രവണതയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നുവരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow