നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ എസ്എഫ്‌ഐ പോസ്‌റ്റോഫീസ് ഉപരോധം
നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ എസ്എഫ്‌ഐ പോസ്‌റ്റോഫീസ് ഉപരോധം

ഇടുക്കി: നീറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേടിനെതിരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കട്ടപ്പന പോസ്റ്റോഫീസ് ഉപരോധിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അരുണ്‍ കുമാര്‍ സമരം ഉദ്ഘാടനം ചെയ്തു. സാധാരണ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാതിരിക്കാനാണ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയത്. കുട്ടികളുടെ ഭാവി അവതാളത്തിലാക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.
പരീക്ഷയില്‍ ക്രമക്കേട് നടന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക, പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഉപരോധം സംഘടിപ്പിച്ചത്. ഇതിന് മുന്നോടിയായി ടൗണില്‍ പ്രതിഷേധ പ്രകടനവും നടന്നു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ശരത് പ്രസാദ്, അഖില്‍ ബാബു ജില്ലാ കമ്മിറ്റിയംഗം സ്റ്റനിന്‍ രാജു, ഏരിയ സെക്രട്ടറി ഫ്രെഡി മാത്യു, അശ്വിന്‍ സനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






